welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Thursday 18 July 2013

പുഞ്ചാവിയിലെ പൊതുതെരഞ്ഞെടുപ്പിൽ പിഞ്ചു കുഞ്ഞുങ്ങൾക്കും വോട്ട്!

 പൊതു തെരഞ്ഞെടുപ്പിന്റെ ചിട്ടവട്ടങ്ങൾ പരിചയപ്പെടുത്തുക, ഈ വർഷത്തെ സ്കൂൾ ലീഡറെ   ജനാധിപത്യ രീതിയിൽത്തന്നെ തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുക-ഈ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടവകാശം നൽകിക്കൊണ്ട് ജൂലൈ 16 നു ഞങ്ങളുടെ വിദ്യാലയത്തിൽ പൊതു തെരഞ്ഞെടുപ്പ് നടത്തിയത്.     
 സാധാരണ തെരഞ്ഞെടുപ്പുപോലെ മുൻകൂട്ടി  വിജ്ഞാപനം പുറപ്പെടുവിക്കുകയും നാമനിർദേശ  പത്രികസ്വീകരിക്കൽ,പിൻവലിക്ക  ൽ,സൂക്ഷ്മ പരിശോധന,സ്ഥാനാർഥി കൾക്ക് ചിഹ്നം അനുവദിക്കൽ, പ്രചാരണം തുടങ്ങി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമായിരുന്നു വോട്ടെടുപ്പ്..(സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അവകാശം നാലാം ക്ലാസ്സുകാർക്ക്‌  
 മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.)നാല് സ്ഥാനാർഥികളും ഓരോ ക്ലാസ്സിലും ചെന്ന് വോട്ടർമാരെ നേരിൽ കണ്ടു വോട്ടു അഭ്യർഥിക്കുകയും ബാലറ്റു പേപ്പർ ഉപയോഗിച്ച് വോട്ടു ചെയ്യുന്ന വിധം പഠിപ്പിക്കുകയും ചെയ്തു.അച്ചടിച്ച വോട്ടർ പട്ടികയും,ബാലറ്റ് പേപ്പറും,പോളിംഗ് സാമഗ്രികളും  ഒറിജിനലിനെപ്പോലും വെല്ലുന്ന വിധത്തിൽ തയ്യാറാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ          
 സുരേഷ് മാഷ്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു!മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെല്ലാം കുട്ടികൾ തന്നെ.എല്ലാവർക്കും കൃത്യമായ പരിശീലനവും നല്കി.പോളിംഗ് സാമഗ്രികൾ എറ്റുവാങ്ങി ബൂത്തിലെത്തി അവ യഥാ സ്ഥാനങ്ങളിൽ ക്രമീകരിച്ച ശേഷം വോട്ടെടുപ്പ് ആരംഭിച്ചു.ഒന്നാം  കക്ലാസ്സുമുതലുള്ള വോട്ടർമാർ വരിവരിയായി വന്നു നിന്ന് വോട്ടു രേഖപ്പെടുത്തുമ്പോൾ സ്ഥാനാർഥികൾ ആകാംക്ഷയോടെ ബൂത്തിൽത്തന്നെ  ഉണ്ടായിരുന്നു. വോട്ടർ മാരെ നിയന്ത്രിക്കുവാനും പോളിംഗ് ബൂത്തിലേക്ക് കടത്തിവിടാനും പ്രത്യേക പോലീസിനെയും നിയമിച്ചിരുന്നു..ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് കൃത്യം മൂന്നരയ്ക്ക് തന്നെ അവസാനിച്ചു..സമയം ഒട്ടും കളയാതെ വോട്ടെണ്ണൽ ആരംഭിച്ചു.

 3.45 നു പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത്‌ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകെ പോൾ ചെയ്ത 90.2%വോട്ടിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ നന്ദന സ്കൂൾ ലീഡ
റായി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത കൂട്ടുകാരിയെക്കാൾ 24 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നന്ദന വിജയിച്ചത്....ഇനി നന്ദനയുടെ നേതൃത്വത്തിൽ പുതിയ മാന്ത്രിസഭ രൂപീകരിച്ച്‌  അധികാര മേൽക്കുന്നതോടെ ഈ വർഷത്തെ
 സ്കൂൾ പാർലമെന്റു പ്രവർത്തനം  ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ..