welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Thursday 20 June 2013

'വായിച്ചു വിളയാൻ' കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കളും..




 വായിച്ചു വളരാനും,വായിച്ചു വിളയാനും കുഞ്ഞുങ്ങൾക്ക്‌ തുണയായി രക്ഷിതാക്കൾ ഒപ്പമുണ്ടാകേണ്ടതിന്റെ  ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്താനായി വിളിച്ചു ചേർത്ത പ്രത്യേക ക്ലാസ് പി.ടി.എ യോഗത്തോടെയാണ്  ഈ വർഷത്തെ വായനാ വാരത്തിന് ഞങ്ങൾ തുടക്കം കുറിച്ചത് . 3,4 ക്ലാസ്സുകളിൽ ആകെയുള്ള 61 കുട്ടികളിൽ 50 പേരുടെയും  രക്ഷിതാക്കൾ, കുഞ്ഞുങ്ങൾക്കൊപ്പം ഉൽഘാടന പരിപാടിയിൽ പങ്കാളികളായി.കേവലമായ ദിനാചരണത്തിനപ്പുറം   വർഷം മുഴുവൻ നീണ്ടു നില്ക്കുന്ന വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങളിലൂടെ  മുഴുവൻ കുട്ടികളെയും 'സ്വതന്ത്രവായനക്കാരാക്കി' മാറ്റുകയെന്ന ലക്‌ഷ്യം നിറവേറ്റാൻ  അമ്മമാരുടെ പൂർണ പിന്തുണ ഉണ്ടാകണമെന്ന അധ്യാപകരുടെ അഭ്യർഥന അവർ തുറന്ന മനസ്സോടെ സ്വീകരിച്ചു.വായനാ വാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന പുസ്തക പ്രദർശനത്തിലേക്ക് മുഴുവൻ അമ്മമാരെയും ക്ഷണിക്കും.ഇവിടെ വെച്ച് കുട്ടികളും അമ്മമാരും ചേർന്ന് ഇഷ്ടപ്പെട്ട പുസ്തകം ആദ്യ വായനയ്ക്കായി തെരഞ്ഞെടുക്കും..വീട്ടിൽ വെച്ച് കുട്ടികൾക്കൊപ്പം അമ്മമാരും പുസ്തക വായനയിൽ പങ്കാളികളാകും..വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ലഘു വിവരണങ്ങളും ,ആസ്വാദനക്കുറിപ്പുകളും ഓരോ ക്ലാസ്സിന്റെയും നിലവാരത്തിനനുസരിച്ച് കുട്ടികൾ തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കും..വായനാനുഭാവങ്ങളുമായി ബന്ധപ്പെടുത്തി സംഘടിപ്പിക്കുന്ന പ്രതിമാസ പ്രശ്നോത്തരിയിൽ അമ്മമാരെയും പങ്കെടുപ്പിക്കും...വായനയിൽ നിന്ന് സർഗാത്മക രചനകളിലേക്ക് നയിക്കുന്നതിനായി സാഹിത്യകാരന്മാരുടെ നേതൃത്വത്തിൽ   രചനോൽസവങ്ങൾ    സംഘടിപ്പിക്കാനും പരിപാടിയുണ്ട്..
വർഷാവസാനം വായനാനുഭവങ്ങളും,സർഗരചനകളുംഉൾക്കൊള്ളിച്ചുകൊണ്ട്പുസ്തകംപ്രസിദ്ധീകരിക്കും... പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് പ്രധാനാദ്ധ്യാപകൻ  കെ.നാരായണൻ  വായനാവാരത്തിന്റെ ഉൽഘാടനം നിർവഹിച്ചു.   നാലാം ക്ലാസ്സുകാരി നന്ദന വായനാദിന സന്ദേശം നല്കിക്കൊണ്ട് സംസാരിച്ചു.സീനിയർ അസിസ്റ്റന്റ് സി.എച്.സന്തോഷ്‌ അധ്യക്ഷത വഹിച്ചു.എസ്.ആർ.ജി.കണ്‍വീനർ പ്രമീള സ്വാഗതവും കെ.എൻ.സുരേഷ് നന്ദിയും പറഞ്ഞു.









           

4 comments:

  1. വായനയിൽ നിന്ന് സർഗാത്മക രചനകളിലേക്ക് നയിക്കുന്നതിനായി രചനോൽസവങ്ങൾ സംഘടിപ്പിക്കാനും പരിപാടിയുണ്ട്..ഇത് എല്ലാ മാസവും നടത്തണം. വലിയ മാററം ഉണ്ടാകും. ചൂണ്ടുവിരലില്‍ അക്കരെ യു പി എസ് നടത്തിയ സമാന പ്രവര്‍ത്തനം ഇട്ടിരുന്നു, ( പാലക്കാട് ജില്ല) വായനയും രചനയും സമന്വയിക്കമ്പോഴേ അത് കുട്ടികള്‍ ഏറ്റെടുക്കൂ.

    ReplyDelete
  2. നല്ല മാതൃകകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സ്കൂളുകളാണ്` പൊതുവിദ്യാഭ്യാസത്തെ നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും.

    ReplyDelete
  3. ഈ ഗ്രാമത്തിലെ പുത്തന്‍ തലമുറയില്‍ ഇനിയും എഴുത്തുകാരുണ്ടാവും.ഇവിടെ പുതിയ വാക്കുകളും ചിന്തകളും ഉണ്ടാവും. സ്വന്തമായ വാക്കും വിചാരവും രൂപപ്പെടുത്തുന്ന കുട്ടികള്‍ എഴുതിത്തുടങ്ങും.... ആശംസകള്‍.

    ശബരി ക്ലബില്‍ പ്രവര്‍ത്തിച്ചു വരുന്ന ലൈബ്രറിയുടെ ഉപയോഗം കൂടി കുട്ടികളില്‍ എത്തിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

    ReplyDelete
  4. പുഞ്ചാവിയിലെ കുരുന്നുകള്‍ വായിച്ചു വിളയട്ടെ............
    ആശംസകളോടെ....

    ReplyDelete