welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Sunday 9 June 2013

പുഞ്ചാവി സ്കൂളിലേക്ക് സ്വാഗതം...

പുതിയ അധ്യയന വർഷത്തിന് പ്രവേശനോത്സവത്തോടെ  തുടക്കം.കടലാസ് തൊപ്പിയണിഞ്ഞ്, വർണ  ബലൂണുകളും കയ്യിലേന്തി കുരുന്നുകൾ ഉത്സാഹ പൂർവ്വം പ്രവേശനോത്സവത്തിന്റെ ഉൽഘാടന വേദിയിലേക്ക്..കാഞ്ഞങ്ങാട് നഗരസഭാ കൌണ്‍സിലർ   ഹസൈനാർ കല്ലൂരാവി  യുടെ  ലളിതവും ഹ്രസ്വവുമായ ഉൽഘാടന പ്രസംഗം.... പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ പ്രവേശനോത്സവ ഗാനവും കൂട്ടപ്പാട്ടുകളും..ഡി.വൈ എഫ്.ഐ ഞാണിക്കടവ് യൂനിറ്റിന്റെ വക ഒന്നാം ക്ലാസ്സിലേക്കെത്തിയ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗ്...പി.ടി.എ കമ്മറ്റിയുടെ  വക സ്ലേറ്റും പെൻസിലും ക്രയോണ്‍സും...ഉച്ചയ്ക്ക്  പായസമടക്കമുള്ള ഉച്ച ഭക്ഷണം...എല്ലാം കൂടി പുതിയ അധ്യയന വർഷത്തിന്റെ തുടക്കം ഗംഭീരം!    













4 comments:

  1. പുഞ്ചാവി സ്കൂൾ ബ്ലോഗിന്റെ ആദ്യ പോസ്റ്റിലേക്ക് സ്വാഗതം..പുതിയ പുതിയ സ്കൂൾ വിശേഷങ്ങളുമായി അടുത്ത പോസ്റ്റ്‌ ഉടൻ പ്രതീക്ഷിക്കാം...വായിച്ച്‌ പ്രതികരണങ്ങൾ അറിയിച്ചാൽ സന്തോഷം...

    ReplyDelete
  2. അനുഭവത്തിന്‍റെ കരുത്തില്‍ മുന്നോട്ടുപോകാന്‍ കഴിയട്ടെ.എല്ലാവിധ ആശംസകളും

    ReplyDelete
  3. പുഞ്ചാവിയിലെ ഒന്നാം ക്ലാസിലെ വര്‍ഷാദ്യാനുഭവങ്ങള്‍ക്ക് കാത്തിരിക്കുന്നു.ആരൊക്കെയാ അവിടെ ഒന്നാം ക്ലാസിലുളളത്. എന്തെല്ലാം കഴിവുകളുമായാണ് അഴരെത്തിയത്? ചിത്രകാരികളില്ലേ?കഥപറച്ചിലുകാര്‍, അഭിനേതാക്കള്‍, പാട്ടുകാര്‍,കഥയുണ്ടാക്കിപ്പറയുന്നവര്‍..എല്ലാവരേയും പരിയടപ്പെടുത്തണം. അധ്യാപകരുടെ കഴിവുകളും കുട്ടികള്‍- അവരുടെ വീട്ടുവിഷേഷങ്ങളെ പാഠങ്ങളാക്കാമല്ലോ. ഒത്തിരി പ്രതീക്ഷകളോടെ കാത്തിരിക്കുന്നു.

    ReplyDelete
  4. പുഞ്ചാവി സ്കൂളിന്റെ ആദ്യത്തെ പോസ്റ്റിനു പുഞ്ചാവിക്കരാന്‍ ആയ ബ്ലോഗ്‌കാരന്റെ ആശംസകള്‍...... ........ ഒര് പാട് ദൂരം മുന്നോട്ട് പോകട്ടെ..

    ReplyDelete