ഒഴിഞ്ഞവളപ്പ് (പി.ഒ) ,കാഞ്ഞങ്ങാട് നഗരസഭ ,കാസർഗോഡ് ജില്ല. ഫോണ് : 04672460720
welcome to school diary
Wednesday, 25 December 2013
കുഞ്ഞുങ്ങൾക്ക് അനുമോദനവുമായി ക്രിസ്മസ് അപ്പൂപ്പൻ ക്ലാസ്സ് മുറിയിൽ!
Saturday, 14 December 2013
ഉപജില്ലാതല മേളകളിൽ പൂർണ പങ്കാളിത്തം ..കൊച്ചു കൊച്ചു നേട്ടങ്ങൾ
ഈ വർഷത്തെ ഉപജില്ലാതല മേളകൾ പൂർത്തിയാകുമ്പോൾ ഞങ്ങൾ സംതൃപ്തരാണ്.എല്ലാ മേളകളിലും പൂർണ പങ്കാളിത്തം ഉറപ്പിക്കാനും ഒപ്പം കൊച്ചു കൊച്ചു നേട്ടങ്ങൾ കൈവരിക്കാനും ഞങ്ങൾക്കായി.ഉപജില്ലാ കായികമേളയിൽ എല്.പി. കിഡ്ഡീസ് വിഭാഗം 50 മീറ്റർ ഓട്ടത്തിൽ നാലാം ക്ലാസ്സുകാരനായ മുനവിറിനു ലഭിച്ച ഒന്നാം സ്ഥാനം ഞങ്ങൾക്ക് ആവേശമായി.
തൊട്ടടുത്ത ദിവസം തന്നെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഈ കൊച്ചു മിടുക്കനെ അഭിനന്ദിക്കുകയുണ്ടായി...കായികാധ്യാപന്റെ സേവനമോ മികച്ച പരിശീലനമോ ഒന്നുമില്ലാതെയാണ് ഈ നേട്ടം എന്ന് ഓർക്കണം...
മുനവിറിനുപുറമേ കായികമേളയിൽ പങ്കെടുത്ത മിക്ക കുട്ടികളും സെമിഫൈനൽ വരെ എത്തുകയുണ്ടായി.ഒന്നുകൂടി ഉത്സാഹിച്ചിരുന്നെങ്കിൽ ഒന്ന് രണ്ടു സമ്മാനങ്ങൾ കൂടി കിട്ടിയേനെ എന്ന് ഇപ്പോൾ തോന്നുന്നു..ഇനി ഏതായാലും അടുത്തകൊല്ലം ആവട്ടെ..
......ഉപജില്ലാതല ശാസ്ത്രോൽസവത്തിൽ ശാസ്ത്ര-സാമൂഹ്യശാസ്ത്രമേളകളിലും മികച്ച നേട്ടം കൈവരിക്കാൻ ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായി.ശാസ്ത്രമേളയിൽ ചാർട്ട് വിഭാഗത്തിൽ നന്ദനയും ഫർസാനയും 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.27 വിദ്യാലയങ്ങൾ പങ്കെടുത്ത ശാസ്ത്ര മേളയിൽ ചാർട്ടിനു പുറമേ ലഘു പരീക്ഷണത്തിനു ലഭിച്ച 'സി' ഗ്രേഡ് ഉൾപ്പെടെ മൊത്തം 7 പോയിന്റ് നേടിക്കൊണ്ട് ഒമ്പതാം സ്ഥാനത്തായിരുന്നു ഞങ്ങളുടെ ഈ കൊച്ചു വിദ്യാലയം.
..ഗണിത മേളയിൽ പസിൽ ഇനത്തിൽ 'സി' ഗ്രേഡ് കിട്ടിയതും തുടക്കം എന്ന നിലയിൽ ഒട്ടും മോശമല്ല.പ്രവൃത്തി പരിചയ മേളയിൽ കൂടുതൽ ഇനങ്ങളിൽ പങ്കെടുക്കാൻ ഈ വർഷം സാധിച്ചില്ല പങ്കെടുത്ത ബുക്ക് ബൈന്റിങ്ങിൽ 'സി' ഗ്രേഡ് മാത്രമാണു ലഭിച്ചത്.വെജിറ്റബിൾ പ്രിന്റിംഗ് ഇനത്തിൽ പങ്കെടുക്കാൻ നന്നായി പ്രാക്ടീസ് ചെയ്ത കുട്ടിക്കു അസുഖം കാരണം പങ്കെടുക്കാൻ സാധിച്ചതുമില്ല. കടലോരരത്തുള്ള ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും വളരെ അകലെ മലയോരത്തുള്ള തായന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലാണ് മേള നടന്നത്.അതുകൊണ്ടു കൂടിയാണു കൂടുതൽ ഇനങ്ങളിൽ പങ്കെടുക്കാതിരുന്നത്.
..ഉപജില്ലാ സ്കൂൾ കലോത്സവം ഞങ്ങളുടെ തൊട്ടടുത്തുള്ള മരക്കാപ്പ് ഗവ:ഹൈസ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചപ്പോൾത്തന്നെ ഞങ്ങൾ ഉറപ്പിച്ചു...എന്തായാലും ഇവിടെ പരമാവധി ഇനങ്ങളിൽ മത്സരിക്കണം.അതനുസരിച്ച് 9 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മത്സരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു.കൂടാതെ അറബിക് കലോത്സവത്തിലും എല്ലാ ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാനും ധാരണയായി.
.......അധ്യാപകർ തന്നെയായിരുന്നു പരിശീലകർ.ക്ലാസ് സമയത്തിന്റെ ഇടവേളകളിലും 4 മണിക്ക് സ്കൂൾ വിട്ടതിനു ശേഷവുമായിരുന്നു പരിശീലനം...പരിശീലനത്തിനൊടുവിൽ സ്കൂൾ ബാലസഭയിൽ കൂട്ടുകാരുടെ മുപിൽ പരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകുകയും ചെയ്തു.അതുകൊണ്ടു തന്നെ സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പേടി ഒഴിവാക്കാനായി.
Subscribe to:
Posts (Atom)