welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Friday 15 August 2014

സ്വാതന്ത്ര്യദിനാഘോഷം മധുരിക്കുന്ന ഓർമ്മയായി..



 ഭാരതത്തിന്റെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ ‘ജവഹർലാൽ നെഹ്റു‘വിനെയും ‘ഭഗത് സിങ്ങിനെ‘യും സാക്ഷിനിർത്തി പുഞ്ചാവി ഗവ:എൽ.പി.സ്കൂളിൽ  മുനിസിപ്പൽ കൌൺസിലർ നജ്മ  റാഫി ദേശീയ        പതാകയുയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.


 തൂവെള്ളവസ്ത്രത്തിൽ റോസാപ്പൂവും,തലയിൽ ഖദർതൊപ്പിയും,കയ്യിൽ ദേശീയപതാകയുമായി ചെറു പുഞ്ചിരിയോടെ പ്രഥമപ്രധാനമന്ത്രിയുടെ വേഷമണിഞ്ഞെത്തിയ നാലാം ക് ളാസ്സിലെ നിസാമുദ്ദീനും, തലപ്പാവണിഞ്ഞ് ഗൌരവത്തോടെ ഭഗത് സിങ്ങിന്റെ വേഷത്തിലെത്തിയ ആഷിക്കും പതാകയുയർത്തൽ ചടങ്ങിലെ താരങ്ങളായി.

പ്രധാനാധ്യാപകൻ കെ.നാരായണൻ,പി.ടി.എ പ്രസിഡണ്ട് പി.ശശി,മദർ പി.ടി.എ പ്രസിദണ്ട് എം.പി.നസീമ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് സ്കൂളിലെ100 കുട്ടികൾക്കും മുനിസിപ്പൽ കൌൺസിലർ  കൊച്ചു ദേശീയപതാകകൾ നൽകിയതോടെ  പതാകകൾ വീശി കുട്ടികൾ ഒരേ ശബ്ദത്തിൽ  ആവേശത്തോടെ വിളിച്ചു,“ഭാരത് മാതാ കീ ജെയ്..”  






 മുദ്രാവാക്യം വിളികളുമായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നുള്ള ജാഥ ശബരി ക്ളബ് പരിസരത്ത് എത്തുമ്പോഴേക്കും മിഠായികളുമായി ക്ളബ് പ്രവർത്തകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. 




 സദ്ദാം മുക്ക് ചാമ്പ്യൻസ് ക് ളബ്ബിലെ ചെറുപ്പക്കാർ പായസവിതരണം നടത്തിക്കൊണ്ടായിരുന്നു ജാഥയ്ക്ക് സ്വീകരണം നൽകിയത്.അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ അങ്കണവാടി ടീച്ചറും,ആയയും മധുരം നൽകിക്കൊണ്ട് കുഞ്ഞുങ്ങളെ സ്വീകരിച്ചു.10 മണിക്ക് ആരംഭിച്ച റാലി സ്കൂളിൽ തിരിച്ചെത്തുമ്പോഴേക്കും സമയം 11.30 കഴിഞ്ഞു
  അൽ‌പ്പസമയത്തെ വിശ്രമത്തിനുശേഷം ആരംഭിച്ച പൊതുയോഗം മദർ പി.ടി.എ പ്രസിഡണ്ട് നസീമ.എം.പി ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.ശശി അധ്യക്ഷത വഹിച്ചു.കെ.എൻ.സുരേഷ് സ്വാഗതവും പ്രമീള നന്ദിയും പറഞ്ഞു.






പ്രധാനാധ്യാപകൻ കെ.നാരായാണൻ,സീനിയർ അസിസ്റ്റന്റ് പരമേശ്വരി,വിദ്യാർഥികളായ അർജുൻ,രഘുനന്ദ്,നജാ ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് വിവിധ ക് ളാസ്സുകളിലെ കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.പി.ടി.എ യുടെ വക പായസവിതരണം കൂടിയായതോടെ സ്വാതന്ത്ര്യദിനാഘോഷം മധുരിക്കുന്ന ഓർമ്മയായി.

No comments:

Post a Comment