welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Monday 10 June 2013

'ചിന്തിക്കൂ...കഴിക്കൂ.....കരുതൂ..'

ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങളും ടീച്ചറും ചേർന്ന് ആദ്യ മരം നട്ടപ്പോൾ മറ്റു കുട്ടികൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു..പിന്നീട് മറ്റു ക്ലാസ്സുകളിലെ കുട്ടികളും തങ്ങളുടെ അധ്യാപകർക്കൊപ്പം സ്കൂൾ മുറ്റത്ത് ഓരോ തൈകൾ  നട്ടു..ഇനിയുള്ള ദിവസങ്ങളിൽ ഈ തൈകളുടെ പരിപാലനച്ചുമതല അതതുക്ലാസ്സുകളിലെ കുട്ടികൾക്കായിരിക്കുമെന്ന് അറിയിച്ചപ്പോൾ കുട്ടികൾ സന്തോഷപൂർവം അത് ഏറ്റെടുത്തു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന 'ക്ലാസ്സുമരം' പദ്ധതിയ്ക്ക് ക്ലാസധ്യാപകരായ സന്തോഷ്കുമാർ,സുരേഷ്,പരമേശ്വരി,
പ്രമീള എന്നിവർ നേതൃത്വം നല്കി.തുടർന്ന് മുഴുവൻ കുട്ടികൾക്കും അവരവരുടെ വീടുകളിൽ നടുന്നതിനായി വൃക്ഷത്തൈകൾ നല്കി.'എന്റെ മരം' പദ്ധതിയുടെ ഭാഗമായി വനം വകുപ്പാണ് വൃക്ഷത്തൈകൾ സ്കൂളിൽ എത്തിച്ചു നല്കിയത്.തൈകളുടെ വളർച്ച നിരീക്ഷിക്കുന്നതിനായി ക്ലാസധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുമെന്നും,വർഷാവസാനം മികച്ചരീതിയിൽ തൈകൾ പരിപാലിച്ച  കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുമെന്നും  പ്രധാനാധ്യാപകൻ പറഞ്ഞപ്പോൾ കുട്ടികൾക്ക്‌ പിന്നെയും സന്തോഷം. . .....രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ വെച്ച്  ഈ വർഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യമായ 'ചിന്തിക്കൂ..ഭക്ഷിക്കൂ..സംരക്ഷിക്കൂ' എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും,ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ച ശേഷം

  അധ്യാപകനായ സന്തോഷ്കുമാർ സി.എച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഇനിമേലിൽ ഭക്ഷണം പാഴാക്കുകയില്ലെന്ന പ്രതിജ്ഞ നിറവേറ്റാൻ  ഉച്ചഭക്ഷണ സമയത്ത് ഓരോ കുട്ടിയും പ്രത്യേകം  ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിച്ച പാത്രത്തിൽ ഒരു വറ്റു   പോലും അവശേഷിച്ചിട്ടില്ലെന്ന് കൂട്ടുകാരെയും അധ്യാപകരെയും കാണിച്ചു കൊടുക്കാൻ കുട്ടികൾ പരസ്പരം മത്സരിച്ചത് ഇവരുടെ പ്രതിജ്ഞ വെറുംവാക്കാകില്ലെന്നതിന്റെ തെളിവ് തന്നെയായിരുന്നു.




 ....ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട്  ഓരോ ക്ലാസ്സിലും ,അതതു ക്ലാസ്സുകളുടെ നിലവാരത്തിനു യോജിച്ച പ്രവർത്തനങ്ങൾ പിന്നീട് ക്ലാസ്സധ്യാപകർ നൽകുകയുണ്ടായി... നമ്മുടെ ആഹാരം,കൃഷി,ആഹാര സാധനങ്ങൾ കേടു കൂടാതെ സൂക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കു ശേഷം ഇതുമായി ബന്ധപ്പെട്ട അന്വേഷണ പ്രൊജക്റ്റ്‌ എറെടുത്തിരിക്കുകയാണ് നാലാം ക്ലാസ്സിലെ കുട്ടികൾ....ജൂണ്‍ ആറിനു നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ കാര്യങ്ങൾ വിശദീകരിക്കുകയും ആവശ്യമായ സഹായം കുട്ടികൾക്ക്‌ നൽകണമെന്ന് അവരോട് അഭ്യര്തിക്കുകയും ചെയ്തു. 


 

No comments:

Post a Comment