welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Friday, 15 August 2014

സ്വാതന്ത്ര്യദിനാഘോഷം മധുരിക്കുന്ന ഓർമ്മയായി..



 ഭാരതത്തിന്റെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ ‘ജവഹർലാൽ നെഹ്റു‘വിനെയും ‘ഭഗത് സിങ്ങിനെ‘യും സാക്ഷിനിർത്തി പുഞ്ചാവി ഗവ:എൽ.പി.സ്കൂളിൽ  മുനിസിപ്പൽ കൌൺസിലർ നജ്മ  റാഫി ദേശീയ        പതാകയുയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.


 തൂവെള്ളവസ്ത്രത്തിൽ റോസാപ്പൂവും,തലയിൽ ഖദർതൊപ്പിയും,കയ്യിൽ ദേശീയപതാകയുമായി ചെറു പുഞ്ചിരിയോടെ പ്രഥമപ്രധാനമന്ത്രിയുടെ വേഷമണിഞ്ഞെത്തിയ നാലാം ക് ളാസ്സിലെ നിസാമുദ്ദീനും, തലപ്പാവണിഞ്ഞ് ഗൌരവത്തോടെ ഭഗത് സിങ്ങിന്റെ വേഷത്തിലെത്തിയ ആഷിക്കും പതാകയുയർത്തൽ ചടങ്ങിലെ താരങ്ങളായി.

പ്രധാനാധ്യാപകൻ കെ.നാരായണൻ,പി.ടി.എ പ്രസിഡണ്ട് പി.ശശി,മദർ പി.ടി.എ പ്രസിദണ്ട് എം.പി.നസീമ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് സ്കൂളിലെ100 കുട്ടികൾക്കും മുനിസിപ്പൽ കൌൺസിലർ  കൊച്ചു ദേശീയപതാകകൾ നൽകിയതോടെ  പതാകകൾ വീശി കുട്ടികൾ ഒരേ ശബ്ദത്തിൽ  ആവേശത്തോടെ വിളിച്ചു,“ഭാരത് മാതാ കീ ജെയ്..”  






 മുദ്രാവാക്യം വിളികളുമായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നുള്ള ജാഥ ശബരി ക്ളബ് പരിസരത്ത് എത്തുമ്പോഴേക്കും മിഠായികളുമായി ക്ളബ് പ്രവർത്തകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. 




 സദ്ദാം മുക്ക് ചാമ്പ്യൻസ് ക് ളബ്ബിലെ ചെറുപ്പക്കാർ പായസവിതരണം നടത്തിക്കൊണ്ടായിരുന്നു ജാഥയ്ക്ക് സ്വീകരണം നൽകിയത്.അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ അങ്കണവാടി ടീച്ചറും,ആയയും മധുരം നൽകിക്കൊണ്ട് കുഞ്ഞുങ്ങളെ സ്വീകരിച്ചു.10 മണിക്ക് ആരംഭിച്ച റാലി സ്കൂളിൽ തിരിച്ചെത്തുമ്പോഴേക്കും സമയം 11.30 കഴിഞ്ഞു
  അൽ‌പ്പസമയത്തെ വിശ്രമത്തിനുശേഷം ആരംഭിച്ച പൊതുയോഗം മദർ പി.ടി.എ പ്രസിഡണ്ട് നസീമ.എം.പി ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.ശശി അധ്യക്ഷത വഹിച്ചു.കെ.എൻ.സുരേഷ് സ്വാഗതവും പ്രമീള നന്ദിയും പറഞ്ഞു.






പ്രധാനാധ്യാപകൻ കെ.നാരായാണൻ,സീനിയർ അസിസ്റ്റന്റ് പരമേശ്വരി,വിദ്യാർഥികളായ അർജുൻ,രഘുനന്ദ്,നജാ ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് വിവിധ ക് ളാസ്സുകളിലെ കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.പി.ടി.എ യുടെ വക പായസവിതരണം കൂടിയായതോടെ സ്വാതന്ത്ര്യദിനാഘോഷം മധുരിക്കുന്ന ഓർമ്മയായി.

Sunday, 10 August 2014

‘സാക്ഷരം’ ഉൽഘാടകയായി ഒന്നാം ക്ളാസ്സിലെ ഇഷ്റ......



 പുഞ്ചാവി:മൂന്നാം ക്ളാസ്സിലെയും നാലാം ക്ളാസ്സിലെയും ചേച്ചിമാരെയും   ചേട്ടന്മാരെയും  സാക്ഷരരാക്കാനുള്ള പരിപാടിയുടെ ഉൽഘാടകയായത് ഒന്നാം തരത്തിലെ കൊച്ചുമിടുക്കി ഇഷ്റ! സഹപാഠികളെയും,അധ്യാപകരെയും രക്ഷിതാക്കളെയും സാക്ഷി നിർത്തി വൈറ്റ്ബോർഡിൽ  കറുത്ത മാർക്കർ കൊണ്ട് നിഷ്പ്രയാസം ‘സാക്ഷരം‘ എന്നെഴുതിയാണ് ഇഷ്റ ഉൽഘാടനകർമ്മം നിർവഹിച്ചത്.പുഞ്ചാവി ഗവ:എൽ.പി.സ്കൂളിൽ നടന്ന വേറിട്ട രീതിയിലുള്ള ഈ ഉൽഘാടം രക്ഷിതാക്കൾക്ക് ഏറെ ഇഷ്ടമായി. പി.ടി.എ പ്രസിഡണ്ട് പി.ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ കെ. നാരായണൻ പരിപാടി വിശദീകരിച്ചു.പി.ടി.എ കമ്മറ്റിയംഗം അബൂബക്കർ മൌലവി ആശംസ അർപ്പിച്ച് സംസാരിച്ചി.എസ്.ആർ.ജി.കൺ വീനർ കെ.എൻ.സുരേഷ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് പരമേശ്വരി നന്ദിയും പറഞ്ഞു.കാസർഗോഡ് ഡയറ്റ് തയ്യാറാക്കി നൽകിയ ചോദ്യാവലി ഉപയോഗിച്ച് നടത്തിയ പ്രീ-ടെസ്റ്റിലൂടെ കണ്ടെത്തിയ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറക്കാത്ത കുട്ടികളെ 52 ദിവസത്തെ പ്രത്യേക ക് ളാസ്സുകളിലൂടെ മറ്റുകുട്ടികൾക്കൊപ്പം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 





Thursday, 24 July 2014

പരിസ്ഥിതി ദിനം മുതൽ ചാന്ദ്രദിനം വരെ..

*പരിസ്ഥിതി ദിനം                                                                                                                 *വായനാദിനം                                                                                                                       *ബഷീർ ചരമദിനം                                                                                                                 *ജനസംഖ്യാദിനം                                                                                                                   *പുകയിലവിരുദ്ധദിനം                                                                                                           *ചാന്ദ്രദിനം                                                                                                                                                                                                                                                          .    ...........സ്കൂൾ തുറന്ന ദിവസം മുതൽ ഇന്നുവരെ നോക്കിയാൽ ഇതുപോലുള്ള ഒരുപാടുദിനങ്ങൾ  പല സ്കൂളുകളിലും ആചരിച്ചതായിക്കാണാം.ചില ദിനങ്ങൾ ആചരിക്കുന്നതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുതന്നെ ഔദ്യോഗികമായി നിർദേശങ്ങൾ നൽകുമ്പോൾ മറ്റുള്ളവ ഓരോ വിദ്യാലയത്തിന്റെയും താൽ‌പ്പര്യമനുസരിച്ച് പ്രവർത്തനകലണ്ടറിൽ ഇടം പിടിക്കുന്നവയാണ്..ദിനാചരണങ്ങൾ കേവലം ചടങ്ങുകളായി  മാറാതെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമാക്കി മാറ്റാനുള്ള ശ്രമങ്ങൾ മിക്ക വിദ്യാലയങ്ങളിലും ഇന്നു നടക്കുന്നുണ്ട്..വിദ്യാലയങ്ങളിൽ നടക്കുന്ന ഇത്തരം പർപാടികൾ വിദ്യാലയമികവിന്റെ സൂചകങ്ങളായി പൊതുസമൂഹം നോക്കിക്കാണാൻ തുടങ്ങിയിരിക്കുന്നു എന്നതും വസ്തുതയാണ്..പാഠപുസ്തകങ്ങളിൽ നിന്നുമാത്രം കിട്ടുന്ന അറിവിനപ്പുറം ഒരുപാടൊരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും അറിവിന്റെ ചക്രവാളം വികസിപ്പിക്കാനും ഇത്തരം ദിനാചരണങ്ങൾ കുരുന്നുകളെ ഏറെ സഹായിക്കുന്നു.                                                                          .......വിദ്യാലയത്തിൽ പൊതുവായി സംഘടിപ്പിക്കുന്ന പരിപാടികൾക്കൊപ്പം ഓരോ ക് ളാസ്സിന്റെയും നിലവാരത്തിനനുസരിച്ചുള്ള പരിപാടികൾ           പഠനപ്രവർത്തനങ്ങളുടെ ഭാഗമായി     ക്ളാസ്സ് മുറികളിൽക്കൂടി നടക്കുമ്പോഴല്ലേ ദിനാചരണങ്ങൾ ശരിക്കും അർഥപൂർണ്ണമാകുന്നത്?                                                                                    .......പരിസ്ഥിതിദിനം,വായനാദിനം,ചാന്ദ്രദിനം-ഇവയാണ് വിപുലമായ രീതിയിൽ ഈ വർഷം ഞങ്ങളുടെ വിദ്യാലയത്തിൽ ആചരിച്ചത്..    ബഷീർ       ചരമദിനം,പുകയിലവിരുദ്ധദിനം,ജനസംഖ്യാദിനം തുടങ്ങിയവയെക്കുരിച്ച് അസംബ് ളിയിൽ വിശദീകരിക്കുകയും പ്രധാന കാര്യങ്ങൾ പ്രദർശനബോർഡിൽ വെക്കുകയും ചെയ്തു..ഒപ്പം ക് ളാസ്സുകളിൽ ചർച്ചയും നടന്നു...                                                                                                                ദിനാചരണങ്ങളുടെ നേർക്കാഴ്ചകലിലേക്ക്.......




‘ഉയരട്ടെ നിങ്ങൾതൻ ശബ്ദം....കടൽനിരപ്പുയരാതിരിക്കാൻ’
“കാത്തിടാം കാടിനെ,മണ്ണിനെ,വിണ്ണിനെ......കടൽനിരപ്പുയരാതിരിക്കാൻ”















Saturday, 19 July 2014

നാടിന്റെ ഉത്സവമായി പ്രവേശനോത്സവം...

അറിവിന്റെ ആദ്യാക്ഷരം നുകരാൻ അക്ഷരമുറ്റത്തെത്തിയ കുരുന്നുകളെ കടലാസ് തൊപ്പിയും,ബാഡ്ജും അണിയിച്ചും വർണബലൂണുകളും അക്ഷരത്തോണികളും നൽകി മുതിർന്ന കുട്ടികൾ സ്വീകരിച്ചപ്പോൾ ആദ്യം അമ്പരന്നുവെങ്കിലും കുരുന്നുകൾക്ക് അതിരറ്റ ആഹ്ളാദം.. പുഞ്ചാവി ഗവ:എൽ.പി.സ്കൂളിൽ നടന്ന പ്രവേശനോത്സവം മുനിസിപ്പൽ കൌൺസിലർ നജ്മ റാഫി ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.ശശി അധ്യക്ഷത വഹിച്ചു.കെ.ദാമോദരൻ,കുഞ്ഞിക്യ് ഷ്ണൻ ,നസീമ.എം.പി,എന്നിവർ സംസാരിച്ചു. ഒന്നാം ക്ളാസ്സിലേക്ക് പ്രവേശനം നേടിയ 30 കുട്ടികൾക്ക് വിദ്യാലയ വികസന സമിതിയും,പി.ടി.എ യും,അധ്യാപകരും ചേർന്ന് സ്കൂൾ ബാഗും,യൂണിഫോമും,പഠനോപകരണങ്ങളും സൌജന്യമായി നൽകി. പ്രധാനാധ്യാപകൻ കെ.നാരായണൻ ലക്ഷ്യപ്രഖ്യാപനം നടത്തി.പരമേശ്വരി ടീച്ചർ സ്വാഗതവും, കെ.എൻ.സുരേഷ് നന്ദിയും പറഞ്ഞു.അധ്യാപകരായ അമീൻ,പ്രമീള തുടങ്ങിയവർ നെത്യ് ത്വം നൽകി.