welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Saturday 23 August 2014

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിന് പുഞ്ചാവി സ്കൂളിൽ ‘ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം’



                                                     ...ഒരു   പൊതുതെരഞ്ഞെടുപ്പിന്റെ     എല്ലാവിധചിട്ടവട്ടങ്ങളും കുട്ടികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞവർഷം  ഞങ്ങളുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ചസ്കൂൾലീഡർതെരഞ്ഞെടുപ്പ്ആവേശകരമായ അനുഭവംതന്നെയായിരുന്നു..കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും..ഒപ്പം, പൊതുവിദ്യാലയങ്ങളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ താൽ‌പ്പര്യത്തോടെ നോക്കിക്കാണുന്ന ആളുകൾക്കും....അതുകൊണ്ടുതന്നെ ഈ വർഷത്തെ തെരഞ്ഞെടുപ്പ് അതിനെക്കാൾ ഗംഭീരമാക്കണം എന്ന് തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിക്കുന്ന സുരേഷ് മാഷിനു നിർബന്ധം...

                        .......കാലത്തിനനുസരിച്ചുള്ള മാറ്റവും വേണമല്ലോ..അതിനാൽ  ‘ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുതന്നെയാവട്ടെ ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പെന്ന് മാഷ് തീരുമാനിച്ചു.. പറ്റിയ ഒരു സോഫ്റ്റ് വെയർ നെറ്റിൽനിന്നും തപ്പിയെടുത്ത് ഡൌൺലോഡ് ചെയ്ത് ആവശ്യമായ ക്രമീകരണങ്ങളെല്ലാം നടത്തി.തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി..നാമനിർദേശപത്രികാ സമർപ്പണവും,സൂക്ഷ്മപരിശോധനയും എല്ലാം കഴിഞ്ഞപ്പോൾ മത്സരരംഗത്ത് നാലു സ്ഥാനാർഥികൾ!..
         ..........സ്ഥാനാർഥികൾക്ക് ചിഹ്നം നൽകുവാനാണ് ആദ്യം ആലോചിച്ചത്.പിന്നീട് അതു വേണ്ടെന്നുവെച്ചു.   വോട്ടർമാരായ കുട്ടികൾക്ക് ചിരപരിചിതരായ  പ്രിയപ്പെട്ട കൂട്ടുകാർ സ്ഥാനാർഥികളായി മുന്നിൽ നിൽക്കുമ്പോൾ പിന്നെന്തിനു വെറൊരു ചിഹ്നം?പേരിനോടൊപ്പം അവരുടെ ഫോട്ടോ കൂടി ചേർത്താൽ പോരെ?..ഒടുവിൽ സ്ഥാനാർഥികളുമായി ചർച്ചചെയ്ത് അങ്ങനെതന്നെ തീരുമാനിച്ചു...    അവർ ഓരോ    ക്ളാസ്സിലും കയറിച്ചെന്ന് സ്വയം പരിചയപ്പെടുത്തി..“ഞാനാണു നിങ്ങളുടെ സ്ഥാനാർഥി,എനിക്ക് വോട്ട് ചെയ്യാൻ എന്റെ  പേരും ഫോട്ടോയും നോക്കി അതിനു നേരെ ക്ളിക് ചെയ്യൂ”..കാര്യം ശരിക്കു മനസ്സിലാകാത്ത ഒന്നാം ക് ളാസ്സുകാരെ കമ്പ്യുട്ടർ റൂമിൽ കൊണ്ടുപോയി മൌസ് ക്ളിക് ചെയ്യുന്നവിധം പരിചയപ്പെടുത്തി...



                ..എല്ലാവരും തെരഞ്ഞെടുപ്പിനു സജ്ജരായി.. നാളെ(22.08.14)യാണു തെരഞ്ഞെടുപ്പ്..അപ്പോഴാണ് സുരേഷ്മാഷിന് ഒരു സംശയം തോന്നിയത്..സമയത്ത് കറണ്ടില്ലാതായാൽ കമ്പ്യൂട്ടർ പ്രവർത്തിക്കില്ലല്ലോ..പിന്നെങ്ങനെ വോട്ടു ചെയും? മാഷ് തന്നെ പരിഹാരവും കണ്ടു..സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം എല്ലാ കുട്ടികൾക്കും നൽകാനായി ബാലറ്റ് പേപ്പർ അച്ചടിച്ചു! ബാലറ്റ്ബോക്സും തയ്യാറാക്കി...കറണ്ട് പോയാൽ പഴയ രീതിയിൽ ബാലറ്റ് പേപ്പർ നൽകി തെരഞ്ഞെടുപ്പ്! കറണ്ട് ഉണ്ടെങ്കിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പ്!!..എന്തായാലും ഇലക് ഷൻ  നടക്കും...‘തെരഞ്ഞെടുപ്പ് കമ്മീഷണർ’ പ്രഖ്യാപിച്ചു!
  .  .....അങ്ങനെ ആ ദിവസം വന്നെത്തി..രാവിലെതന്നെ വായനാമുറി പോളിംഗ് ബൂത്തായി മാറ്റി..പോളിംഗ് ഉദ്യോഗസ്ഥന്മാർക്ക് പരിശീലനവും നൽകി...കറണ്ട് പോകുമോയെന്ന ഭയത്താൽ ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 11.10 നു തന്നെ ആരംഭിച്ചു.. ഒ ന്നാം ക് ളാസ്സുമുതലുള്ള കുട്ടികൾ വരിവരിയായി വന്നു..ബൂത്തിനകത്ത് ഓരോരുത്തരായി കയറി...ഉദ്യോഗസ്ഥർ ലിസ്റ്റ് നോക്കി പേരു വിളിച്ചു..ചൂണ്ടുവിരലിൽ മഷിപുരട്ടി..കണ്ട്രോൾ യൂനിറ്റിനടുത്തിരുന്ന പോളിംഗ് ഓഫീസർ ‘എന്റർ കീ’ അമർത്തി..‘പീപ്’ ശബ്ദം മുഴങ്ങി..ബാലറ്റ് യൂനിറ്റ് വോട്ടിംഗിനു റെഡിയായി.  ഇഷ്ടപ്പെട്ട സ്ഥാനാർഥിയുടെ ഫോട്ടോയും പേരു നോക്കി വോട്ടർമാർ മൌസ് ക് ളിക് ചെയ്തതോടെ അവരുടെ വോട്ട് യന്ത്രത്തിനകത്തായി!...                                                                                        ..






                                                                                                                                     തെരഞ്ഞെടുപ്പ്  നടപടിക്രമങ്ങൾ              പരിശോധിക്കാൻകേന്ദ്രനിരീക്ഷകനായിപ്രധാനാധ്യാപകനും ബൂത്തിലെത്തി..വോട്ടർമാർക്ക് വേണ്ട സഹായങ്ങളുമായമറ്റ് അധ്യാപികമാരും രംഗത്തുണ്ടായിരുന്നു..ക്യ് ത്യം 12.40 നു തന്നെ വോട്ടെടുപ്പ് അവസാനിച്ചു..                                                                                                                                                                                                                                                                                                                                                                              

                                                                                                                                                                 








.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       പിന്നിട് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും മുമ്പിൽ വെച്ച് ഒറ്റ ക് ളിക്കിലൂടെ ഫലപ്രഖ്യാപനം..ഓരോ സ്ഥാ നാർഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം സ്ക്രീനിൽ തെളിഞ്ഞു! തൊട്ടടുത്ത കൂട്ടുകാരനെക്കാൾ  5 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നാലാം ക് ളാസ്സിലെ റിഷാന സ്കൂൾ ലീഡറായി  തെരഞ്ഞെടുക്കപ്പെട്ടു...                                                                                                                                                                       വോട്ടെണ്ണൽ    കേന്ദ്രത്തിനുപുറത്ത് ആകാംഷയോടെ കാത്തിരുന്നവർ ആഹ് ളാദാരവങ്ങൾ മുഴക്കി... ചൂണ്ടുവിരലിൽ ആദ്യമായി പുരണ്ട മഷി മായാതിരിക്കാൻ വിരൽനിവർത്തിപ്പിടിച്ചു നിക്കുകയായിരുന്നു അപ്പോഴും ഒന്നാം ക്ളാസ്സിലെ ‘ജനങ്ങൾ’!                                                                        
സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട റിഷാന

1 comment:

  1. അഭിനന്ദനങ്ങൾ റിഷാന മോളേ ...............
    എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യൂട്ടോ

    ReplyDelete