ഒഴിഞ്ഞവളപ്പ് (പി.ഒ) ,കാഞ്ഞങ്ങാട് നഗരസഭ ,കാസർഗോഡ് ജില്ല. ഫോണ് : 04672460720
welcome to school diary
Saturday, 27 September 2014
Tuesday, 23 September 2014
സ്കൂൾ ശാസ്ത്രമേള സ്വർണ്ണക്കപ്പ് നിർമ്മിക്കുന്നതിനായി പുഞ്ചാവി സ്കൂളിലെ കുട്ടികളുടെ വക 98 രൂപ.....
Monday, 22 September 2014
രണ്ടാം തരത്തിലെ ഈ ഗണിതപ്രശ്നം നോക്കൂ.......എന്താണ് കുട്ടികളുടെ പ്രശ്നം?
ഈ പ്രശ്നം വളരെ ലളിതമാണെന്നാണ് ഞാൻ കരുതിയത്..അതുകൊണ്ടുതന്നെ എന്റെ രണ്ടാം ക്ളാസ്സിലെ കൂട്ടുകാർ പെട്ടെന്നുതന്നെ ഉത്തരത്തിൽ എത്തുമെന്നും ഞാൻ പ്രതീക്ഷിച്ചു..എന്നാൽ എന്റെ പ്രതീക്ഷയ്ക്കു വിപരീതമായി മിക്ക കുട്ടികളും ആദ്യഘട്ടത്തിൽ ശരിയുത്തരത്തിൽ എത്തിയില്ല..എന്റെ തലത്തിലല്ലല്ലോ കുഞ്ഞുങ്ങൾ! പിന്നീട്, സാധനസംയുക്തമായി വീണ്ടും പ്രശ്നം അവതരിപ്പിച്ചപ്പോഴാണ് പലരും ശരിയാക്കിയത്..(ഒപ്പം എന്റേതായ ഭാഷയിൽ പ്രശ്നം വിശദീകരിക്കുകയും ചെയ്യേണ്ടിവന്നു.) അപ്പോഴും കാര്യം പിടികിട്ടാത്ത ചിലർ ഉത്തരം കിട്ടാതെ വിഷമിക്കുന്നതു കണ്ടപ്പോൾ സത്യത്തിൽ ഞാനും വിഷമിച്ചുപോയി.......കാണുമ്പോൾ വളരെ ലളിതമെന്ന് നമുക്കു തോന്നുന്ന പലതും കുട്ടികളെ സംബന്ധിച്ചിടത്തോളം, അത്ര ലളി തമാകണമെന്നില്ല..അല്ലേ?... (സാധനസംയുക്തമായി പ്രശ്നാവതരണത്തിനും,നിർധാരണത്തിനും ഞാൻ സ്വീകരിച്ച വഴികൾ..ഇതാ,ഈ ഫോട്ടോകൾ സ്വയം സംസാരിക്കും..കണ്ടോളൂ.....ഇതിനെക്കുറിച്ച് എന്താ അഭിപ്രായം?)
.
Wednesday, 17 September 2014
ഓസോൺ ദിനത്തിൽ സ്കൂൾമുറ്റത്ത് വർണച്ചെടികൾ നട്ട് ‘സാക്ഷരം’പരിപാടിയിലെ കുഞ്ഞുങ്ങൾ ..
Sunday, 14 September 2014
പുഞ്ചാവി സ്കൂളിൽ ബസ് എത്തി..KL-60 G-5555
Saturday, 6 September 2014
പുഞ്ചാവി സ്കൂളിലെ ഓണസദ്യയ്ക്ക് വിഭവങ്ങളെല്ലാം വിടുകളിൽനിന്ന്....
ഇത്തവണത്തെ ഓണാഘോഷം ഗംഭീരമാക്കുന്നതിനെക്കുറിച്ചാലോചിക്കാൻ വിളിച്ചുചേർത്ത പി.ടി.എ,മദർ പി.ടി.എ സംയുക്തയോഗത്തിൽ,ഓണസദ്യയുമായി ബന്ധപ്പെട്ട് ഹെഡ്മാസറ്റർ ഒരു നിർദേശം മുന്നോട്ടുവെച്ചു,

"ചോറും സാമ്പാറും മാത്രം സ്കൂളിൽനിന്നും ഉണ്ടാക്കാം..ബാക്കി വിഭവങ്ങൾ വീടുകളിൽനിന്നും തയ്യാറാക്കിക്കൊണ്ടു വരണം..ആവശ്യമായ തുക കമ്മറ്റി നൽകും”ഉടൻ തന്നെ മൂന്നാം ക് ളാസ്സിലെ റൌഫിന്റെ ഉമ്മ കദീജ പറഞ്ഞു, “അച്ചാർ ഞാൻ കൊണ്ടുവരാം..പൈസയൊന്നും വേണ്ട”
“പച്ചടിയും വറവും ഞങ്ങളുടെവക”മദർ പി.ടി.എ പ്രസിഡണ്ട് നസീമയും,വൈസ്പ്രസിഡണ്ട് അംബികയും,കമ്മറ്റി അംഗമായ ലേഖയും തങ്ങളുടെ ‘ഓഫർ’ പ്രഖ്യാപിച്ചു..“കൂട്ടുകറിയുണ്ടാക്കാൻ ആർക്കാ കഴിയുക? ..ഒറ്റയ്ക്കു വേണ്ട,കൂട്ടായിട്ടു മതി”മാഷ് വീണ്ടും ഇടപെട്ടു.
ഇത്രയുമായപ്പോൾ ഹെഡ്മാസ്റ്ററുടെ ഓഫറും വന്നു,“എന്നാൽ സാമ്പാറിന്റെ കാശ് ഞാൻ തരാം..ഇവിടെനിന്ന് ഉണ്ടാക്കുമല്ലോ?” ...അക്കാര്യം അമ്മമാർ ഏറ്റതോടെ ‘കൂട്ടായ്മയുടെ ഓണസദ്യ’യ്ക്കുള്ള വഴി തെളിഞ്ഞു..യോഗത്തിനെത്താൻ കഴിയാതിരുന്ന അനിതയെ ഫോൺ വിളിച്ച് കാര്യം പറഞ്ഞപ്പോൾ പുളിയിഞ്ചിയും റെഡി!
അങ്ങനെ ആ ദിവസം വന്നെത്തി..ഓണാവധിക്കു സ്കൂൾ അടക്കുന്ന സപ്തംബർ 5.....ഇന്നാണ് സ്കൂളിലെ ഓണാഘോഷം.കുട്ടികൾക്കൊപ്പം അമ്മമാരും രാവിലെതന്നെ എത്തിത്തുടങ്ങി.
പ്രമീളടീച്ചറും പരമേശ്വരിടീച്ചറും കുട്ടികളും ചേർന്ന് ചെറിയൊരു പൂക്കളം ഒരുക്കി....അധ്യാപകദിനാഘോഷച്ചടങ്ങുകൾക്കുശേഷം 11 മണിയോടെ കുട്ടികൾക്കുള്ള മത്സരങ്ങൾ ആരംഭിച്ചു..
എല്ലാ ക്ളാസ്സിലെയും ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും വെവ്വേറെയായി സംഘടിപ്പിച്ച കസേരക്കളിയായിരുന്നു ആദ്യം...അപ്പോഴേക്കും വീട്ടിൽനിന്നും തയ്യാറാക്കിയ വിഭവങ്ങളുമായി അമ്മമാർ വരവു തുടങ്ങി.. ഉടനെതന്നെ അമ്മമാർക്കായുള്ള കസേരക്കളി നടത്തി.
ബലൂൺ ഫൈറ്റിംഗ്,കമ്പവലി തുടങ്ങിയ മത്സരങ്ങളായിരുന്നു പിന്നീട്..സമയം 1.15 ആയപ്പോൾ മത്സരം താൽക്കാലികമായി നിർത്തി എല്ലാവരു ഭക്ഷണശാലയിലേക്ക്..കൂട്ടായ്മയുടെ സദ്യ ഏറെ രുചികരമായി!
ഉച്ചയ്ക്കുശേഷം ചാക്കിൽക്കയറിയുള്ള ഓട്ടവും,കുപ്പിയിൽ വെള്ളം നിറയ്ക്കലുമായിരുന്നു മത്സരം..നാലുമണിക്കുമുമ്പ് എല്ലാവരെയും ഒന്നിച്ചു വിളിച്ച് ഓണാശംസയും നേർന്ന് ആഘോഷപരിപാടികളുടെ തിരശ്ശീല താഴ്ത്തി...അങ്ങനെ പുഞ്ചാവിക്കൂട്ടായ്മയുടെ മറ്റൊരു വിജയഗാഥയായി മാറി ഇത്തവണത്തെ ഒണാഘോഷം.

"ചോറും സാമ്പാറും മാത്രം സ്കൂളിൽനിന്നും ഉണ്ടാക്കാം..ബാക്കി വിഭവങ്ങൾ വീടുകളിൽനിന്നും തയ്യാറാക്കിക്കൊണ്ടു വരണം..ആവശ്യമായ തുക കമ്മറ്റി നൽകും”ഉടൻ തന്നെ മൂന്നാം ക് ളാസ്സിലെ റൌഫിന്റെ ഉമ്മ കദീജ പറഞ്ഞു, “അച്ചാർ ഞാൻ കൊണ്ടുവരാം..പൈസയൊന്നും വേണ്ട”
“പച്ചടിയും വറവും ഞങ്ങളുടെവക”മദർ പി.ടി.എ പ്രസിഡണ്ട് നസീമയും,വൈസ്പ്രസിഡണ്ട് അംബികയും,കമ്മറ്റി അംഗമായ ലേഖയും തങ്ങളുടെ ‘ഓഫർ’ പ്രഖ്യാപിച്ചു..“കൂട്ടുകറിയുണ്ടാക്കാൻ ആർക്കാ കഴിയുക? ..ഒറ്റയ്ക്കു വേണ്ട,കൂട്ടായിട്ടു മതി”മാഷ് വീണ്ടും ഇടപെട്ടു.
ചെറിയൊരു ചർച്ചയ്ക്കുശേഷം സൌമിനിയും,ജിഷയും,സിനിയും ഉമൈബയും ചേർന്ന് ‘കൂട്ടുകറി’ ഏറ്റെടുത്തു..ആയിഷയും ലൈലയും പപ്പടത്തിന്റെ കാര്യവും അജിത ഉപ്പേരിയുടെയും ശർക്കരയുടെയും കാര്യവും ഏറ്റെടുത്തപ്പോൾ ആരോ പറഞ്ഞു,“എല്ലാം അമ്മമാർ തന്നെ വേണോ? അച് ഛന്മാർക്കും ആയിക്കൂടേ?’ “ശരി,ഞാൻ തീയൽ കൊണ്ടുവരാം” പെണ്ണുങ്ങളുടെമുമ്പിൽ കൊച്ചാകാൻ മനസ്സില്ലാതെ പി.ടി.എ വൈസ് പ്രസിഡണ്ട് സുരേഷ് പ്രഖ്യാപിച്ചപ്പോൾ പെണ്ണുങ്ങളുടെ കയ്യടി! .
“പായസത്തിന്റെ ചെലവ് ഞാൻ വഹിക്കാം..പക്ഷെ സ്കൂളിൽ നിന്നുതന്നെ ഉണ്ടാക്കണം”.ഒന്നാം ക്ളാസ്സിലെ റിസാൻ റൌസി ലിന്റെ ഉമ്മ പറഞ്ഞപ്പോൾ ഉണ്ടാക്കുന്ന കാര്യം പി.ടി.എ പ്രസിഡണ്ട് ശശിയും,സുരേഷ് മാഷും ഏറ്റു..ഇത്രയുമായപ്പോൾ ഹെഡ്മാസ്റ്ററുടെ ഓഫറും വന്നു,“എന്നാൽ സാമ്പാറിന്റെ കാശ് ഞാൻ തരാം..ഇവിടെനിന്ന് ഉണ്ടാക്കുമല്ലോ?” ...അക്കാര്യം അമ്മമാർ ഏറ്റതോടെ ‘കൂട്ടായ്മയുടെ ഓണസദ്യ’യ്ക്കുള്ള വഴി തെളിഞ്ഞു..യോഗത്തിനെത്താൻ കഴിയാതിരുന്ന അനിതയെ ഫോൺ വിളിച്ച് കാര്യം പറഞ്ഞപ്പോൾ പുളിയിഞ്ചിയും റെഡി!
അങ്ങനെ ആ ദിവസം വന്നെത്തി..ഓണാവധിക്കു സ്കൂൾ അടക്കുന്ന സപ്തംബർ 5.....ഇന്നാണ് സ്കൂളിലെ ഓണാഘോഷം.കുട്ടികൾക്കൊപ്പം അമ്മമാരും രാവിലെതന്നെ എത്തിത്തുടങ്ങി.
എല്ലാ ക്ളാസ്സിലെയും ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും വെവ്വേറെയായി സംഘടിപ്പിച്ച കസേരക്കളിയായിരുന്നു ആദ്യം...അപ്പോഴേക്കും വീട്ടിൽനിന്നും തയ്യാറാക്കിയ വിഭവങ്ങളുമായി അമ്മമാർ വരവു തുടങ്ങി.. ഉടനെതന്നെ അമ്മമാർക്കായുള്ള കസേരക്കളി നടത്തി.
ബലൂൺ ഫൈറ്റിംഗ്,കമ്പവലി തുടങ്ങിയ മത്സരങ്ങളായിരുന്നു പിന്നീട്..സമയം 1.15 ആയപ്പോൾ മത്സരം താൽക്കാലികമായി നിർത്തി എല്ലാവരു ഭക്ഷണശാലയിലേക്ക്..കൂട്ടായ്മയുടെ സദ്യ ഏറെ രുചികരമായി!
ഉച്ചയ്ക്കുശേഷം ചാക്കിൽക്കയറിയുള്ള ഓട്ടവും,കുപ്പിയിൽ വെള്ളം നിറയ്ക്കലുമായിരുന്നു മത്സരം..നാലുമണിക്കുമുമ്പ് എല്ലാവരെയും ഒന്നിച്ചു വിളിച്ച് ഓണാശംസയും നേർന്ന് ആഘോഷപരിപാടികളുടെ തിരശ്ശീല താഴ്ത്തി...അങ്ങനെ പുഞ്ചാവിക്കൂട്ടായ്മയുടെ മറ്റൊരു വിജയഗാഥയായി മാറി ഇത്തവണത്തെ ഒണാഘോഷം.
Subscribe to:
Posts (Atom)