അധ്യാപകനായ സന്തോഷ്കുമാർ സി.എച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഇനിമേലിൽ ഭക്ഷണം പാഴാക്കുകയില്ലെന്ന പ്രതിജ്ഞ നിറവേറ്റാൻ ഉച്ചഭക്ഷണ സമയത്ത് ഓരോ കുട്ടിയും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
....ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് ഓരോ ക്ലാസ്സിലും ,അതതു ക്ലാസ്സുകളുടെ നിലവാരത്തിനു യോജിച്ച പ്രവർത്തനങ്ങൾ പിന്നീട് ക്ലാസ്സധ്യാപകർ നൽകുകയുണ്ടായി... നമ്മുടെ ആഹാരം,കൃഷി,ആഹാര സാധനങ്ങൾ കേടു കൂടാതെ സൂക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കു ശേഷം ഇതുമായി ബന്ധപ്പെട്ട അന്വേഷണ പ്രൊജക്റ്റ് എറെടുത്തിരിക്കുകയാണ് നാലാം ക്ലാസ്സിലെ കുട്ടികൾ....ജൂണ്‍ ആറിനു നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ കാര്യങ്ങൾ വിശദീകരിക്കുകയും ആവശ്യമായ സഹായം കുട്ടികൾക്ക് നൽകണമെന്ന് അവരോട് അഭ്യര്തിക്കുകയും ചെയ്തു.