welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Saturday 29 June 2013

'മണ്ണിൽ താണ മഴവെള്ളം എവിടെപ്പോയി?'-രണ്ടാം ക്ലാസ്സുകാർ സ്വയം കണ്ടെത്തുന്നു....

 'മണ്ണിൽ വീണ മഴവെള്ളം എവിടെപ്പോയി?''
മണിക്കുട്ടന്റെ സംശയത്തിന് കുട്ടികളുടെ പ്രതികരണം പലതായിരുന്നു...
-ആറി
-താണു
-മണ്ണിനടിയിൽപ്പോയി
-ഒഴുകി
-വറ്റി
-കെട്ടി നിന്നു 
........അവർ പറഞ്ഞതെല്ലാം ബോർഡിൽ എഴുതി,ഓരോന്നിനെക്കുരിച്ചും ചർച്ച ചെയ്ത് ആശയ വ്യക്തത വരുത്തിയ ശേഷം ആഖ്യാനത്തിലൂടെ പുതിയ പ്രശനം അവതരിപ്പിച്ചു...
'മണ്ണിൽ താണ മഴവെള്ളം എവിടെപ്പോയി?'
..ഈ പ്രശ്നത്തിന് ഉത്തരം കണ്ടെത്താൻ കുഞ്ഞേച്ചി മണിക്കുട്ടനെ സഹായിച്ചത് ഒരു പരീക്ഷണം ചെയ്താണ്.. പുസ്തകത്തിലെ ചിത്രത്തിൽ നിന്ന് പരീക്ഷണത്തിനാവശ്യമായ  സാധനങ്ങൾ    എന്തൊക്കെയാണെന്ന് ഓരോരുത്തരും കണ്ടെത്തി..ഗ്രൂപ്പിൽ ചർച്ച ചെയ്ത് പ്രവർത്തനം ചെയ്തതെങ്ങനെയെന്നും കുട്ടികൾ കണ്ടെത്തി..
''നമുക്കും ഈ പരീക്ഷണം ചെയ്താലോ?''
ഞാൻ ചോദിച്ചപ്പോൾ എല്ലാവരും റെഡി..
 ..കുട്ടികളുടെ സഹായത്തോടെ ആവശ്യമായ സാധനങ്ങളെല്ലാം ഒരുക്കി.
....കുട്ടികൾ തന്നെ പ്രവർത്തനം ആരംഭിച്ചു.
.....നിരീക്ഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ  വ്യക്തിഗതമായി നോട്ടുപുസ്തകത്തിൽ കുറിച്ചു. 
..ഗ്രൂപ്പ് ചർച്ചയിലൂടെ കുറിപ്പ് മെച്ചപ്പെടുത്തി.
...കണ്ടെത്തിയ കാര്യങ്ങൾ ഓരോ ഗ്രൂപ്പും അവതരിപ്പിച്ചു.
'മണ്ണിൽ താണ  മഴവെള്ളമാണ് കിണറുകളിലും മറ്റു ജലാശയങ്ങളിലും എത്തുന്നത് 'എന്ന  ആശയം സ്വയം കണ്ടെത്തിയപ്പോൾ കുട്ടികൾക്ക് സന്തോഷം..ഒപ്പം എനിക്കും...



















1 comment:

  1. ..എന്റെ രണ്ടാം ക്ലാസ്സിലെ കുട്ടികൾ എത്ര ഉത്സാഹത്തോടെ യാണ് ഈ പരീക്ഷണത്തിൽ ഏർപ്പെട്ടത്‌..ആശയം മനസ്സിലാക്കാൻ ഇതുവഴി അവർക്ക് എളുപ്പം സാധിച്ചു..എഴുതി അവതരിപ്പിക്കുന്ന കാര്യത്തിൽ പലർക്കും പ്രയാസം അനുഭവപ്പെടുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം....

    ReplyDelete