
 ''ആർക്കൊക്കെ  ചിരിക്കാനറിയാം?''
എന്റെ ചോദ്യം കേൾക്കേണ്ട താമസം,എല്ലാവരും ചാടിയെഴുന്നേറ്റു..
''എനിക്കറിയാം..എനിക്കറിയാം... ''
''ശരി, റെഡി..വണ്‍ 
...റ്റു ...ത്രീ..''  എല്ലാവരോടും ഒന്നിച്ചു ചിരിക്കാൻ പറഞ്ഞതും...15 പേരും ചിരിയോടു ചിരി...


....ഈ വർഷം 15 കുട്ടികളാണ് ഒന്നാം ക്ലാസ്സിൽ ചേർന്നത്..പ്രമീള ടീച്ചർ കുട്ടികളുടെ പേരുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ എഴുതിയ ചാർട്ട് ക്ലാസ്സിലു ണ്ട് ..ഇതിൽ നിന്നും ഓരോരുത്തരുടെയും പേരുകൾ കാണിച്ചു തരാൻ പറഞ്ഞപ്പോൾ കഴിയാത്തവരായി ആരും തന്നെയില്ല....അക്ഷരം പഠിക്കുന്നതിനു മുമ്പ് തന്നെ തങ്ങളുടെ പേരുകൾ എഴുതിയത് തിരിച്ചറിയാൻ അവർക്ക് കഴിയുന്നു!ഗ്രാഫിക് വായനയിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾ എഴുതാൻ പരിശീലിക്കുകയാണ് അവരിപ്പോൾ...ആശയത്തിൽ നിന്നും വാക്കുകളിലേക്കും ,വാക്കുകളിൽ നിന്നും അകഷരങ്ങളിലേക്കും മെല്ലെ മെല്ലെ എത്തുകയാണ് ഒന്നാം ക്ലാസ്സിലെ ചിരിക്കുന്ന പൂക്കൾ!തുടക്കത്തിൽത്തന്നെ  ക്ലാസ് പി.ടി.എ യോഗം വിളിച്ച്  ഇക്കാര്യങ്ങളൊക്കെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതിനാൽ ആർക്കും ആശങ്കയില്ല..തങ്ങളുടെ മക്കൾ പറയുന്നതും,പാടുന്നതും,വരക്കുന്നതും എഴുതുന്നതും എല്ലാം അടുത്ത മാസം നടക്കുന്ന ക്ലാസ് പി.ടി.എ.യോഗത്തിൽ കാണിച്ചു തരാം എന്ന ടീച്ചറുടെ 
  വാക്കുകൾ അവർക്കു നൽകിയ പ്രതീക്ഷ ചെറുതല്ല.  ആ ദിവസത്തിനായി കാത്തിരിക്കുകയാണ് രക്ഷിതാക്കളെല്ലാം തന്നെ..ഒപ്പം വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ടീച്ചറും.
      
 
 
ചിരി ഗണിതം അറിയാന്‍ താല്പര്യം. അതും ആഖ്യാനത്തിലൂടെ അവററിയാതെ..
ReplyDelete'chiriganitham'...what you mean?please explain...
ReplyDelete